21 July, 2023 08:54:57 AM


കാ​ർ​ഗോ പാ​ഴ്സ​ൽ മോഷണം: ​15 ഇ​ന്ത്യ​ൻ വം​ശ​ജ​ർ കാനഡയിൽ അറസ്റ്റിൽ

 

ടൊ​റ​ന്‍റോ: കാ​ർ​ഗോ വ​ഴി​യെ​ത്തു​ന്ന പാ​ഴ്സ​ൽ വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കു​ന്ന 15 അം​ഗ ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ സം​ഘ​ത്തെ ക​നേ​ഡി​യ​ൻ പോ​ലീ​സ് പി​ടി​കൂ​ടി. ബാ​ൽ​ക​ർ സിം​ഗ് (42), അ​ജ​യ് (26), മ​ൻ​ജീ​ത് പ​ഡ്ഡ (40), ജ​ഗ്ജീ​വ​ൻ സിം​ഗ് (25), അ​മ​ൻ​ദീ​പ് ബൈ​ദ്വ​ൻ (41), ക​രം​ഷ​ന്ദ് സിം​ഗ് (58), ജ​സ്‍​വീ​ന്ദ​ർ അ​ത്‍​വാ​ൾ (45), ല​ഖ്‍​വീ​ർ സിം​ഗ് (45), ജ​ഗ്പാ​ൽ സി​ങ് (34), ഉ​പ്ക​ര​ൺ സ​ന്ധു (31), സു​ഖ്‍​വീ​ന്ദ​ർ സിം​ഗ് (44), കു​ൽ​വീ​ർ ബൈ​ൻ​സ് (39), ബ​നി​ശി​ദ​ർ ലാ​ൽ​സ​ര​ൺ (39), ശോ​ഭി​ത് വ​ർ​മ (23), സു​ഖ്‍​വീ​ന്ദ​ർ ധി​ല്ല​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് 90 ല​ക്ഷം ക​നേ​ഡി​യ​ൻ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 56 കോ​ടി രൂ​പ) മോ​ഷ​ണ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഗ്രേ​റ്റ​ർ ടൊ​റ​ന്‍റോ ഏ​രി​യ​യി​ലെ (ജി​ടി​എ) പീ​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ​ നി​ന്ന് തു​ട​ർ​ച്ച​യാ​യി ട്രാ​ക്ട​ർ, ട്രെ​യി​ല​ർ തു​ട​ങ്ങി​യ​വ​യും കാ​ർ​ഗോ വ​സ്തു​ക്ക​ളും മോ​ഷ​ണം​ പോ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ രൂ​പ​വ​ത്ക​രി​ച്ച സം​യു​ക്ത ദൗ​ത്യ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K