23 July, 2023 06:52:53 AM


ബ​സ് കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് 19 പേ​ർ മ​രി​ച്ചു: 33 പേ​ർ​ക്ക് പ​രി​ക്ക്



ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് 19 പേ​ർ മ​രി​ച്ചു. 33 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ജാ​ല​ക​ത്തി സ​ദ​ർ ഉ​പ​സി​ല​യു​ടെ കീ​ഴി​ലു​ള്ള ഛത്ര​കാ​ണ്ഡ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ബ​സി​ലെ യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ളെ ബ​സി​ൽ ക​യ​റ്റി​യ​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും പി​റോ​ജ്പൂ​രി​ലെ ഭ​ണ്ഡാ​രി​യ ഉ​പ​ജി​ല​യി​ലും ഝ​ൽ​കാ​ത്തി​യി​ലെ രാ​ജാ​പൂ​ർ പ്ര​ദേ​ശ​ത്തു​മു​ള്ള​വ​രാ​ണ്. ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് സേ​ഫ്റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ (ആ​ർ​എ​സ്എ​ഫ്) ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജൂ​ണി​ൽ മാ​ത്രം 559 റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ങ്ങ​ളി​ൽ 562 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും 812 പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K