29 July, 2023 04:19:19 PM


കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റവഴി വിറ്റ സംഭവം; ദമ്പതികൾ അറസ്റ്റിൽ



കൊല്ലം: കുളത്തൂപ്പുഴയിൽ 15 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങ‍ള്‍ വ‍ഴി വില്‍പ്പന നടത്തിയ ദമ്പതികള്‍ പിടിയില്‍. കുളത്തൂപ്പുഴ സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വിഷ്ണു പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഭാര്യയാണ് പകർത്തിയത്.

ഇൻസ്റ്റഗ്രാം വഴിയാണ് ചിത്രങ്ങളും വീഡിയോയും വിറ്റത്.  ആവശ്യക്കാര്‍ക്ക് മുന്‍‌കൂര്‍ പണം നല്‍കി ഇന്‍സ്റ്റഗ്രാം വഴി അയച്ചു നൽകി. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയുംദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും പ്രതികള്‍ ഈടാക്കി. ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K