21 October, 2023 08:29:19 AM
കൊല്ലത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്
കൊല്ലം: കൊല്ലത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്. കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ അജീഷിനാണ് പരിക്കേറ്റത്. വൈകിട്ട് ഏഴരയോടെ വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തു നില്‍ക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.വയറിലും നെഞ്ചിലും മുതുകിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.