26 August, 2023 02:24:13 PM


വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 61കാരൻ അറസ്റ്റിൽ



കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 61കാരന്‍ പിടിയില്‍. കൊല്ലത്ത് കിളിക്കൊല്ലൂരില്‍ ആണ് സംഭവം. ചാത്തിനാംകുളം സ്വദേശി വിജയനാണ് പിടിയിലായത്. 

പീഡന വിവരം പുറത്ത് പറയരുതെന്ന് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. നാല് മാസം മുന്‍പാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആരോപണം ഇയാള്‍ നിഷേധിച്ചു. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തിയാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K