05 August, 2023 12:04:30 PM


അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാനിറങ്ങി; പരിഭ്രാന്തരായി നാട്ടുകാർ



പാലക്കാട്: അട്ടപ്പാടി പരിപ്പന്തറ ഊരിൽ വീണ്ടും കാട്ടാനയിറങ്ങി. അട്ടപ്പാടിയിൽ വാഹനം തകർത്ത ഒറ്റയാനാണ് പരിപ്പന്തറ ഊരിലും ഇറങ്ങിയത് . ഇന്നലെ രാത്രി ഒരു മണിയോടുകൂടി ഒറ്റയാൻ ജനവാസ മേഖലയിൽ ഇറങ്ങുകയായിരുന്നു. പിന്നീട് വനംവകുപ്പും നാട്ടുകാരും കൂടി ആനയെ കാടുകയറ്റുകയാണ് ചെയ്തത്.

ഒറ്റയാൻ ഈ പ്രദേശത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് നാട്ടുകാരുടെ ഇടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K