06 August, 2023 02:55:17 PM


വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷിച്ചു



പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു. കോയമ്പത്തൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. രണ്ടുപേർക്കായി അഗ്നിശമന സേനയും പൊലീസും തിരച്ചിൽ നടത്തുകയാണ്. കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിപെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K