08 August, 2023 11:08:57 AM


സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരമായി തുടരുന്നു



കൊച്ചി: സംവിധായകൻ സിദ്ധിഖിനെ ഹൃദയാഘാത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. സിദ്ദിഖിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ട്.


ഒരുമാസമായി ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടുണ്ടായ ഹൃദയാഘാതമാണ് സ്ഥിതി ഗുരുതരമാക്കിയത്. എക്മോ സപ്പോർട്ടിലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. 24 മണിക്കൂർ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിനു ശേഷം റിവ്യൂ യോഗം ചേർന്നതിനു ശേഷമാവും ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുക. ഇന്ന് വൈകിട്ടാണ് മെഡിക്കൽ ബോർഡ് യോഗം ചേരുക.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K