15 August, 2023 12:02:00 PM


സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്- മുഖ്യമന്ത്രി പിണറായി വിജയൻ



തിരുവനന്തപുരം: രാജ്യം  77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.  മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി. സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും. ഒരു പ്രത്യേക വിഭാഗത്തിനായി മാത്രം സ്വാതന്ത്ര്യം ചുരുക്കാൻ പാടില്ലെന്നും, നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ വലിയ സവിശേഷതയാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. തുടർച്ചയായി ഏഴാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K