18 August, 2023 12:02:41 PM


കൊടൈക്കനാലിൽ നിന്നും എൽഎസ്‌ഡി സ്റ്റാമ്പുകളുമായി പാലക്കാടെത്തി; ഒരാൾ അറസ്റ്റിൽ



പാലക്കാട്‌: മയക്കുമരുന്ന് വിപണിയിൽ മൂന്ന് ലക്ഷത്തോള൦ രൂപ വില വരുന്ന മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാമ്പുമായി പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ഒരാൾ അറസ്റ്റിൽ. കൊടൈക്കനാലിൽ നിന്നും എൽഎസ്‌ഡി സ്റ്റാമ്പുകളുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കാസർഗോഡ് പീലിക്കോട് സ്വദേശി പ്രസൂണിനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 29 എൽഎസ്‌ഡി സ്റ്റാമ്പ്‌ കണ്ടെടുത്തു. കൊടൈക്കനാലിൽ റിസോർട്ട് ജീവനക്കാരനായ ഇയാൾ കൂട്ടുകാർക്കിടയിൽ വിൽപ്പന നടത്തുവാൻ വേണ്ടിയാണ് ലഹരി കടത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K