19 August, 2023 10:37:05 AM


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത



തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ബംഗാൾ - വടക്കൻ ഒഡീശ തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാലാണ് മഴ പ്രവചിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്കു സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയ ഒറ്റപ്പെട്ട മഴയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത രണ്ട് മൂന്നു ദിവസത്തിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡീശ - വടക്കൻ ഛത്തീസ്ഗഢ് വഴി സഞ്ചരിക്കാൻ സാധ്യത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K