19 August, 2023 12:13:58 PM


പാലക്കാട് കടല്‍ കുതിരയുമായി ചെന്നൈ സ്വദേശി വനം വകുപ്പിന്‍റെ പിടിയില്‍



പാലക്കാട് കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്‍റെ പിടിയിലായി. ചെന്നൈ സ്വദേശി എഴില്‍ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. ഒരു ബോക്‌സിട്ട് കവറിലാക്കിയ നിലയിലായിരുന്നു കടല്‍ കുതിരകളെ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വനം വകുപ്പിന്‍റെ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K