21 August, 2023 03:12:34 PM


നടിയെ ആക്രമിച്ച കേസ്: ദിലീപ് നൽകിയ ഹ​ര്‍ജി കോടതി തള്ളി



കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്രതി ദിലീപ് നൽകിയ തടസ ഹ​ര്‍ജി കോടതി തള്ളി. കോ​ട​തി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്ന​ വിഷയത്തിൽ വാ​ദം നി​ര്‍ത്തി​വയ്​ക്ക​ണ​മെ​ന്നായിരുന്നു ആ​വ​ശ്യം.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച ശേ​ഷം മാ​ത്ര​മേ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​വൂ​യെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

2022 ലാ​ണ് കോ​ട​തിയി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ത്ത​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്ന​താ​യി വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്ന​ത് പ്ര​ത്യേ​കം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം.

ഈ ​ഹ​ര്‍ജി​യി​ല്‍ അ​തി​ജീ​വി​ത​യു​ടെ വാ​ദം മാ​ത്ര​മാ​ണ് ഇ​നി പൂ​ര്‍ത്തി​യാ​കാ​നു​ള്ള​ത്. വാ​ദ​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ​യായിരുന്നു ദി​ലീ​പി​ന്‍റെ പു​തി​യ നീ​ക്കം. ആവശ്യം കോടതി അംഗീകരിച്ചിരുന്നെങ്കിൽ, വാദം കേട്ട ജഡ്ജി മാറി പുതിയ ജഡ്ജി വിധി പറയുന്ന സാഹചര്യം സംജാതമാകുമായിരുന്നു.

നേ​ര​ത്തെ കേ​സി​ലെ വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണ് അ​തി​ജീ​വി​ത അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് ദി​ലീ​പ് വാ​ദി​ച്ചി​രു​ന്നു. മെ​മ്മ​റി കാ​ര്‍ഡി​ലെ ഹാ​ഷ് വാ​ല്യൂ മാ​റി​യ​തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍ജി​യി​ലാ​ണ് ദി​ലീ​പ് നേ​ര​ത്തെ ത​ന്‍റെ ഭാ​ഗം അ​റി​യി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K