21 August, 2023 05:08:27 PM


കോൺഗ്രസിലെ പ്രശ്നങ്ങൾ ഞങ്ങൾ തന്നെ പരിഹരിക്കും, അതില്‍ ആരും ഇടപെടണ്ട - കെ സി വേണുഗോപാല്‍



തിരുവനന്തപുരം: കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ലെന്ന് കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് ആറു മാസത്തിലധികമായി. സി പി എമ്മിന്‍റെ  ഇപ്പോഴുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ കുടുംബത്തെ ന്യായീകരിക്കലാണ്.

ആരോപണമുന്നയിക്കുന്നവർക്കെതിരെ അന്വേഷണം നടത്തിയിട്ട് കാര്യമില്ല. അങ്ങനെ ആരെയും നിശബ്ദരാക്കാൻ കഴിയുകയുമില്ല. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി തന്നെ പരിഹരിക്കും. കോൺഗ്രസിന്‍റെ കാര്യങ്ങൾ ഞങ്ങൾ തന്നെ പരിഹരിക്കും, അതില്‍ മറ്റാരും ഇടപെടേണ്ട.

രമേശ് ചെന്നിത്തല ദേശീയ നേതാവാണ്. അദ്ദേഹത്തിന് എന്തെങ്കിലും പരിഭവം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ കോൺഗ്രസിന് കഴിയും. നേരത്തെയുള്ള തീരുമാനം അനുസരിച്ച് പിന്നാക്ക വിഭാഗങ്ങൾക്ക് അടക്കം കമ്മിറ്റിയിൽ  പരിഗണന നൽകിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K