23 August, 2023 09:22:54 AM


പാ​ല​ക്കാ​ട് ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു: നി​ര​വ​ധി യാ​ത്രക്കാ​ർ​ക്ക് പ​രി​ക്ക്



പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി തി​രു​വാ​ഴി​യോ​ട് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ന് സ​മീ​പം ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. നി​ര​വ​ധി യാ​ത്രക്കാ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ 7.45നാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു സ്ത്രീ​യും പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​തെ​ന്ന് സ്ഥ​ലം എം​എ​ൽ​എ കെ. ​പ്രേം​കു​മാ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മാ‌​യി​ട്ടി​ല്ല. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ​യി​ൽ നി​ന്നും കോ​ഴി​ക്കോ‌​ടി​ന് വ​രി​ക​യാ​യി​രു​ന്ന ക​ല്ല​ട ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ട് പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​വ​രെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ ജീ​വ​ന​ക്കാ​ര​ട​ക്കം 38 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക​ വി​വ​രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K