25 August, 2023 04:55:04 PM


പാലക്കാട് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്



പാലക്കാട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ആണ് സംഭവം. പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. യുവാവിന്‍റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരുക്കേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ തേടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K