26 August, 2023 11:56:34 AM


വയനാട് ജീപ്പ് അപകടം; അടിയന്തര നഷ്ടപരിഹാരം ഇന്ന് തന്നെ നൽകും- മന്ത്രി എ കെ ശശീന്ദ്രൻ



വയനാട്: തലപ്പുഴ കണ്ണോത്ത് മലയിലുണ്ടായ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിനായി പ്രഖ്യാപിച്ച അടിയന്തര നഷ്ടപരിഹാര തുകയായ പതിനായിരം രൂപ ഇന്ന് തന്നെ നൽകും. ദുരന്തത്തിന് ഇരകളായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക സഹായം നൽകും. 

നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കുടുംബങ്ങളെ ഏത് തരത്തിലാണ് സഹായിക്കേണ്ടത് എന്ന തീരുമാനം കൈക്കൊള്ളുക. ഓരോ കുടുംബത്തിന്റെയും സവിശേഷത ഉൾപ്പടെ സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത് മന്ത്രികൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K