26 August, 2023 04:42:06 PM


സൗദിയിൽ വാഹനാപകടം; ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു



സൗദി: അറേബ്യയിൽ ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരന്‍ ഓടിച്ചിരുന്ന ട്രെയിലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റിയാദിനടുത്ത് തുമാമയിലുണ്ടായ അപകടത്തിലാണ് ദാരുണ സംഭവം.

ഗൗസ് ദന്തു (35), ഭാര്യ തബ്‌റാക് സര്‍വാര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ്(2), മുഹമ്മദ് ഈറാന്‍ ഗൗസ് (4), എന്നിവരാണ് മരിച്ചത്. കുവൈറ്റില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തിയതായിരുന്നു ഇവര്‍. ഹഫ്‌ന- തുവൈഖ് റോഡിലാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K