01 September, 2023 11:13:22 AM


സിനിമാ-സീരിയൽ താരം അപർണ തൂങ്ങിമരിച്ച നിലയിൽ



തിരുവനന്തപുരം: സിനിമാ-സീരിയൽ താരം അപർണ നായർ മരിച്ച നിലയിൽ. കരമന വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 

സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു.

സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്. ത്രയ, കൃതിക എന്നിവരാണ് മക്കൾ .നിരവധി സീരിയലുകളിലും സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K