11 September, 2023 03:00:47 PM


പാലക്കാട് പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്‍റെ മർദ്ദനം



പാലക്കാട്: കല്ലടിക്കോട് ഇടക്കുറിശ്ശിയിൽ പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്‍റെ മർദ്ദനം. ഇടക്കുറിശ്ശി ഗരുഡ പെട്രോൾ പമ്പിലെ ഉടമയ്ക്കും ജീവനക്കാർക്കുമാണ് മർദ്ദനമേറ്റത്. പെട്രോൾ പമ്പിന് പുറകിലെ വീട്ടിലെ ആളുകളും ബന്ധുക്കളുമാണ് മർദിച്ചത്.

പമ്പിനു പുറകിലായുള്ള വീട്ടിലേക്ക് പോകുന്നവഴിയിൽ ഏതോ വാഹനം നിർത്തിയതിനെത്തുടർന്ന് തർക്കം ഉണ്ടാവുകയും പമ്പിൽ കയറി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പമ്പുടമ പൊലീസിൽ പരാതി നൽകി. ഇത് അറിഞ്ഞു സംഘം വീണ്ടുമെത്തുകയും ഉടമയെയും ജീവനക്കാരെയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രദേശവാസിയായ തോമസിനെതിരെ കല്ലടിക്കോട് പൊലീസ് കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K