12 September, 2023 10:33:01 AM


പിടി 7-ന്‍റെ കാഴ്ച നഷ്ട്ടപ്പെട്ട കണ്ണിന്‍റെ ചികിത്സ ആരംഭിച്ചു



പാലക്കാട്: പിടി 7-ന്‍റെ കാഴച നഷ്ട്ടപെട്ട ഇടത് കണ്ണിന്‍റെ ചികിത്സ ആരംഭിച്ചു. ഡോ. അരുൺ സക്കറിയ, ഡോ. ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. പിടി 7 ന് വിദ്ഗ്ദ ചികിത്സയാണ് നൽകുന്നതെന്നാണ് ഡോക്ടർമാരുടെ സംഘം അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് ആനയെ ചികിത്സക്കായി കൂട്ടിൽ നിന്ന് പുറത്തിറക്കിയത് . ആന ചികിത്സയോട് സഹകരിക്കുന്നുണ്ടെന്നും ശാന്തനാണെന്നും വനം വകുപ്പ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K