15 September, 2023 12:51:38 PM


ഓണ്‍ലൈനില്‍ വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്ക്



പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ആയിരുന്നു സംഭവം. ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കൈയില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്.

കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം. ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൈക്ക് കുട്ടി ചാർജിലിട്ടാണ് ഉപയോ​ഗിച്ചത്. ചാർജിലിട്ട് കുട്ടി പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയൊരു ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. അതേസമയം, ചൈനീസ് നിർമിത മൈക്കാണ് കുട്ടി ഉപയോ​ഗിച്ചതെന്ന് കുടുംബം പറയുന്നു. എന്നാൽ മൈക്കിന്‍റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാനുമാകുന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K