19 September, 2023 02:14:44 PM


മണ്ണാർക്കാട് അലനല്ലൂർ ഗ്രാമപഞ്ചായത്തിന് സമീപത്തെ ലോഡ്ജിൽ കണ്ണൂര്‍ സ്വദേശി മരിച്ച നിലയിൽ



മണ്ണാർക്കാട്: അലനല്ലൂർ  ഗ്രാമപഞ്ചായത്തിന് സമീപത്തെ ലോഡ്ജിൽ   ഒരാൾ മരിച്ച നിലയിൽ. കണ്ണൂർ അഞ്ചരക്കണ്ടി കണ്ടിയത്ത് വീട്ടിൽ ഗോവിന്ദന്‍റെ മകൻ  സജീവനാണു(53) മരിച്ചത്. ബിൽഡിങ്ങിലെ  ഒന്നാം നിലയിൽ ഒറ്റ മുറിയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

തൊട്ടടുത്ത റൂമിൽ താമസിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാരെയും നാട്ടുക്കൽ പോലീസ് സ്റ്റേഷനിലും വിളിച്ചു വിവരമറിയിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ പഴക്കമുണ്ട് മൃതദേഹത്തിന്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K