22 October, 2023 12:46:43 PM


മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 46 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി



ക​ണ്ണൂ​ർ: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി. 46 ല​ക്ഷം രൂ​പ വ​രു​ന്ന 753 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഷാ​ർ​ജ​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഹം​സ ആ​ഷി​ഖി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K