28 October, 2023 06:41:14 PM


പിഞ്ചുകുഞ്ഞിന് ശ്വാസതടസ്സം; തൊണ്ടയിൽ നിന്ന് കണ്ടെത്തിയത് കൊമ്പൻചെല്ലിയെ



കണ്ണൂര്‍: തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ശ്വാസതടസ്സവുമായി കൊണ്ടുവന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ നിന്നാണ് കൊമ്പൻചെല്ലിയെ കണ്ടെത്തിയത്. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. തുടർന്ന്, ഉടൻ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്തു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K