09 November, 2023 01:32:25 PM


നിയമവിരുദ്ധമായി പാടം നികത്തി; പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ



കൊച്ചി: അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ്  ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മാണം തടഞ്ഞു. പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മാണമാണ് പെരുമ്പാവൂര്‍ നഗരസഭ തടഞ്ഞത്.

പെരുമ്പാവൂർ വെട്ടിക്കനാക്കുടിയിൽ ജേക്കബ് ജോയിയുടെ ഉടമസ്ഥതയില്‍ 12-ാം വാര്‍ഡില്‍ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂര്‍ അമ്പലത്തിന്‍റെ മാതൃക നിര്‍മിക്കുന്നത്. പാടം മണ്ണിട്ടു നികത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി.

സിനിമാ സെറ്റ് നിര്‍മ്മിക്കുന്നതിനെതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി. സെറ്റ് നിര്‍മാണത്തിന് അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭാ അധികൃതര്‍ പറയുന്നു. എന്നാല്‍ നിര്‍മാണത്തിന് അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K