09 November, 2023 07:43:44 PM


'രംഗോത്സവം': ഐ സി എസ് ഇ, ഐ എസ് സി സ്കൂൾ സംസ്ഥാന കലോത്സവം മാന്നാനത്ത്



കോട്ടയം: ഐ സി എസ് ഇ, ഐ എസ് സി സ്കൂൾ സംസ്ഥാന കലോത്സവം 'രംഗോത്സവം' നവംബർ 10, 11 തീയതികളിൽ മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. ഐ സി എസ് ഇ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുടെ സംഘടനയായ എ.എസ്.ഐ.എസ്.സി നേതൃത്വം നൽകുന്ന കലോത്സവം വെള്ളിയാഴ്ച രാവിലെ 8.15-ന് തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്യും. എ.എസ്.ഐ.എസ്.സി. കേരളാ റീജണൽ പ്രസിഡന്റ് ഫാ. സിൽവി ആന്റണി അധ്യക്ഷത വഹിക്കും. സിനിമാ നടൻ ചാലി പാലാ വിശിഷ്ടാതിഥിയായി പങ്കെടുക്കും.


കൗൺസിലിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ 170 സ്കൂളുകളിൽ നിന്നായി 2000 ത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കുന്ന മേള നവംബർ 11ന് സമാപിക്കും. 6 സോണുകളിലായി നേരത്തെ നടത്തിയ കലോത്സവങ്ങളിലെ വിജയുകളാണ് മാന്നാനത്തെ വേദികളിൽ മാറ്റുരക്കുന്നത്. 10 വേദികളിലായി 47 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

സമാപനസമ്മേളനത്തിൽ സിനിമാതാരം മാളവികാ ശ്രീനാഥ് സമ്മാനദാനം നിർവഹിക്കും. എ.എസ്.ഐ.എസ്.സി. റീജണൽ സെക്രട്ടറിയും കെ.ഇ.സ്കൂൾ പ്രിൻസിപ്പലുമായ ഫാ.ജെയിംസ് മുല്ലശ്ശേരി, വൈസ് പ്രിൻസിപ്പൽ ഷാജി ജോർജ്, ചാവറ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.മൈക്കിൾ ആനകാലുങ്കൽ, ബിൻസി സന്തോഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ കലോത്സവ പരിപാടികൾ വിശദീകരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K