17 November, 2023 04:42:11 PM


കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; 22 മുതൽ 25 വരെ പാലാ സെന്‍റ് തോമസ് എച്ച്.എസ്.എസ്സിൽ


കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നീ കലോത്സവങ്ങൾ നവംബർ 22, 23, 24, 25 പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്. മുഖ്യവേദിയായി പതിനഞ്ച് വേദികളിലായി നടക്കും. ഏകദേശം 9000 ൽ അധികം കൗമാര കലാകാരന്മാർ ഈ കലോത്സവത്തിൽ പങ്കാളികളാകുന്നു. കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 22 ന് രാവിലെ 10 മണിക്ക് മേളയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ. അദ്ധ്യക്ഷതവഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദേശം നൽകും. 25 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മേളയിൽ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചിട്ടുളള ക്രമീകരണങ്ങളാണ് നടത്തിയിട്ടുളളത്. മേളയോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ഫ്ളാഷ് മോബുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K