29 November, 2023 04:42:41 PM


കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത: ജാഗ്രതാ നിർദേശം



കോട്ടയം: നവംബർ 29 നും ഡിസംബർ രണ്ട്, മൂന്ന് തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K