09 December, 2023 01:00:04 PM


ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഭക്തര്‍



പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. രാവിലെ മലചവിട്ടിയ പലര്‍ക്കും ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.ചിലഭാഗങ്ങളില്‍ ഭക്തര്‍ ബാരിക്കേഡുകള്‍ മുറിച്ചു കടന്നു. നടപ്പന്തലുകള്‍ ഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് പമ്പയില്‍ നിന്നു മല കയറിയവര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല.

ശബരിമലയിൽ ആവശ്യത്തിന് ആംബുലന്‍സുകളില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്‍റെ ആംബുലന്‍സ് തകരാറിലാണ്. നിലവിലുള്ളത് വനം വകുപ്പിന്‍റെ ആംബുലന്‍സ് മാത്രം. അടിയന്തര ഘട്ടത്തില്‍ സന്നിധാനത്തേക്ക് ആംബുലന്‍സ് എത്തുന്നത് ചരല്‍മേട്ടില്‍ നിന്നുമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K