02 January, 2024 04:07:42 PM


മെത്രാപ്പൊലീത്തയുടെ ആശ്രമത്തില്‍ അതിക്രമിച്ചു കയറി: കൊല്ലുമെന്ന് ഭീഷണി; 4 പേര്‍ക്കെതിരെ കേസ്



അടൂര്‍  മലങ്കര ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് മെത്രാപ്പൊലീത്തയെ ആശ്രമത്തില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നാലു പേര്‍ക്കെതിരെ പോലീസ് കേസ്. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയെയാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

മെത്രാപ്പൊലീത്ത താമസിക്കുന്ന ചായലോട് ആശ്രമത്തില്‍ പ്രതികള്‍ അതിക്രമിച്ച് കയറിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. മുറ്റത്തെ ചെടിച്ചട്ടികള്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. സഭയുടെ കോളേജുകളില്‍ മാനദണ്ഡം പാലിക്കാതെ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനെ നിയമിച്ചെന്നാരോപിക്കുന്ന പ്രതികള്‍ക്ക് അതിനാല്‍ തന്നെ വിരോധമുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K