14 February, 2024 06:25:13 PM
ചങ്ങനാശേരി എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം; നിർമാണോദ്ഘാടനം 16ന്
കോട്ടയം: മൂന്നുകോടി രൂപ ചെലവിൽ നിർമിക്കുന്ന ചങ്ങനാശേരി എക്സൈസ് ഓഫീസ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപനവും ഫെബ്രുവരി 16ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി ഗവൺമെന്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ തിയറ്റർ ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
നഗരസഭാധ്യക്ഷ ബീന ജോബി, എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, അഡീഷണൽ എക്സൈസ് കമ്മീഷണർ ഇ.എൻ. സുരേഷ്, കെ.എസ്.ഇ.ഒ.എ. സംസ്ഥാന പ്രസിഡന്റ് എൻ. അശോക് കുമാർ, കെ.എസ്.ഇ.എസ്.എ. റ്റി. സജുകുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. പ്രദീപ് എന്നിവർ പങ്കെടുക്കും. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും.