11 March, 2024 06:53:13 PM
ചങ്ങനാശ്ശേരിയില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്
ചങ്ങനാശ്ശേരി: എ.സി റോഡിൽ ചങ്ങനാശ്ശേരി മനയ്ക്കച്ചിറ ഐസ് പ്ലാൻ്റിന് സമീപം ടോറസ് ലോറിയും, കാറും കൂട്ടിയിടിച്ച് ഉണ്ടായി അപകടത്തിൽ 3 കുട്ടികൾ അടക്കം എട്ടുപേർക്ക് പരിക്ക്. എരുമേലി ഈട്ടിക്കൽ സ്വദേശികളായ സുകന്യ, സൂര്യ, വിഷ്ണു , ജസ്റ്റിൻ, ബിബിൻ, 10 വയസ്സുള്ള ജസ്ലിൻ രണ്ടും, മൂന്നും വയസുകാരായ കാശി, കേശു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3. 30 ഓടെയാണ് അപകടം.
ആലപ്പുഴ ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ കാർ ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ അമിത വേഗതയിലും തെറ്റായ ദിശയിലുമാണെത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.