23 July, 2024 04:55:48 PM


ചങ്ങനാശേരിയില്‍ നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചു കയറി അപകടം



ചങ്ങനാശേരി:  നിയന്ത്രണം നഷ്ട്ടപെട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറി അപകടം. ഇന്നു രാവിലെ 10.30 ന് ചങ്ങനാശേരി  തെങ്ങണ ജംക്‌ഷനിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ വ്യാപാര സ്‌ഥാപനങ്ങളുടെ വരാന്തയിലൂടെ പാഞ്ഞ്  വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്‌ടമാകുകയായിരുന്നു. ജംക്‌ഷനിലെ പലചരക്കു കടയുടെയും ലോട്ടറിക്കടയുടെയും വരാന്തയിൽ കൂടിയാണ് കാർ പാഞ്ഞത്. ലോട്ടറിക്കടയുടെ ഷീറ്റിൻ്റെ ഇരുമ്പ് തൂൺ തകർന്നിട്ടുണ്ട്. റോഡരികിൽ പാർക്ക് ചെയ്ത‌ത്‌ മറ്റൊരു കാറിലും ഇടിച്ചിട്ടുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K