02 October, 2016 04:58:02 PM


സംവിധായകന്‍ പീഡിപ്പിച്ചു; നടി 'അതിഥി' ആത്മഹത്യയ്ക്ക് ശ്രമിച്ചു




മലയാളം ടെലിവിഷന്‍ സീരിലുകളിലൂടെ ശ്രദ്ധേയായ നടി അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ആതിരി സന്തോഷ് എന്ന അതിഥിയെ സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിച്ചതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന്  ഫിലിമി ബീറ്റ്  പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.


ആതിര സന്തോഷ് എന്നാണ് അതിഥിയുടെ യഥാര്‍ത്ഥ പേര്. മലയാളം ടെലിവിഷനിലൂടെയാണ് അതിഥി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. നര്‍ത്തകി കൂടെയായ അതിഥി മഴവില്‍ മനോരമയിലെ ദത്തുപുത്രി എന്ന മലയാള സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്.


തമിഴ് സീരിയലുകളിലൂടെയും ശ്രദ്ധേയായ അതിഥിയുടെ ആദ്യ ഫീച്ചര്‍ ചിത്രമാണ് നെടുനാള്‍ വാടെ. നവാഗതനായ സെല്‍വകണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 29 ന് നടി അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. വാട്സപ്പിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. 


ലൊക്കേഷനില്‍ നിന്ന് അതിഥിക്ക് മോശമായ അനുഭവങ്ങളാണത്രെ ഉണ്ടായത്. ലൈംഗികമായും മാനസികമായും സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവത്രെ. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.


പൊലീസിലും നടികര്‍ സംഘത്തിലും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. വിശാലിനെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും നടി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫാസ്റ്റ് മെസ്സഞ്ചര്‍ എന്ന യൂട്യൂബ് വെബ്സൈറ്റില്‍ വന്ന എക്സ്ക്ലൂസീവ് വീഡിയോ കൂടി സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K