29 October, 2024 04:38:56 PM


മുൻഗണനാ കാർഡുകാർക്ക് ഐറിസ് സ്‌കാനർ മസ്റ്ററിങ് തുടങ്ങി



കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിലെ മുൻഗണനാ റേഷൻ കാർഡിൽ ഉൾപ്പെട്ട വിരലടയാളം പതിയാത്ത അംഗങ്ങളുടെ ഐറിസ് സ്‌കാനർ (കണ്ണടയാളം )ഉപയോഗിച്ച് നടത്തുന്ന മസ്റ്ററിങ്ങിനായുള്ള ക്യാമ്പുകൾ ഗ്രാമപഞ്ചായത്ത് തലത്തിൽ തുടങ്ങി. രാവിലെ 10.00 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ക്യാമ്പുകൾ.


ക്യാമ്പുകൾ നടക്കുന്ന സ്ഥലവും തിയതിയും

ഒക്ടോബർ 30
കങ്ങഴ ഗ്രാമപഞ്ചായത്ത്: പത്തനാട് ദേവസ്വം ബോർഡിന് എതിർവശത്തുള്ള വേട്ടമല ബിൽഡിംഗ്. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്: തൃക്കൊടിത്താനം പഞ്ചായത്ത് ബിൽഡിംഗ്

നവംബർ 01
ചങ്ങനാശ്ശേരി നഗരസഭ - റെയിൽവേ സ്റ്റേഷന് സമീപം സെന്റ് ആൻസ് സ്‌കൂളിന് പിൻവശത്തുള്ള 27-ാം നമ്പർ റേഷൻ ഡിപ്പോ
വാകത്താനം ഗ്രാമപഞ്ചായത്ത് - വാകത്താനം ഗ്രാമപഞ്ചായത്ത് ഹാൾ

നവംബർ 02
വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്:  കൂനന്താനം നാൽപതാം നമ്പർ റേഷൻ ഡിപ്പോയ്ക്ക് സമീപമുള്ള ടാഗോർ സ്മാരക ഗ്രന്ഥശാല
കുറിച്ചി ഗ്രാമപഞ്ചായത്ത്:  കുറിച്ചി ഔട്ട് പോസ്റ്റിന് സമീപമുള്ള 81-ാം നമ്പർ റേഷൻ ഡിപ്പോ

നവംബർ 04
കറുകച്ചാൽ ഗ്രാമപഞ്ചായത്ത്: കാർത്തിക ഓഡിറ്റോറിയം, നെത്തല്ലൂർ

നവംബർ 05
ചങ്ങനാശേരി റവന്യൂ ടവറിലെ ഗ്രൗണ്ട് ഫ്‌ളോർ ( അതത് ഗ്രാമപഞ്ചായത്തുകളിൽ മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്ക് ഇവിടെയെത്തി മസ്റ്ററിങ് ചെയ്യാം.)

മസ്റ്ററിംഗിനായി എത്തുന്നവർ റേഷൻ കാർഡും ആധാർ കാർഡും കൊണ്ട് വരണം. കിടപ്പ് രോഗികളെ സംബന്ധിച്ചുള്ള വിവരം തൊട്ടടുത്തുള്ള റേഷൻ ഡിപ്പോയിൽ അറിയിക്കാം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K