07 October, 2016 11:38:38 PM


മുന്‍കാല നടി ശ്രീലത മേനോന്‍ അന്തരിച്ചു


തിരുവനന്തപുരം: മുന്‍കാല നടി ശ്രീലത മേനോന്‍ (47) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. എല്ലുകള്‍ തനിയെ പൊട്ടുന്ന സിസ്റ്റമിക് ലൂപ്പസ് എറിത്രോമാറ്റിസ് എന്ന അപൂര്‍വ അസ്ഥിരോഗത്തെത്തുടര്‍ന്ന് തുടര്‍ന്ന് 23 വര്‍ഷമായി ചികിത്സയിലായിരുന്നു. അസ്ഥിരോഗം കടുത്തതോടെ ശ്രീലതയുടെ രണ്ട് വൃക്കകളും തകരാറിലായിരുന്നു.

പെരുന്തച്ചന്‍, അര്‍ഹത, ദിനരാത്രങ്ങള്‍, കേളി തുടങ്ങിയവയാണ് അവരുടെ പ്രശസ്ത ചിത്രങ്ങള്‍. ഇരുനൂറോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് കെ.എസ്. മധു രക്താര്‍ബുദം ബാധിച്ചു മരിച്ചിരുന്നു. അര്‍ജുന്‍, ആദി, അരവിന്ദ് എന്നിവരാണ് മക്കള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K