08 October, 2016 04:33:21 PM


നിശ്ചല ഛായാഗ്രാഹകന്‍ അനസ് പടന്നയില്‍ അന്തരിച്ചു



കരുനാഗപ്പള്ളി: സിനിമാലോകത്തു നിന്ന് ഒരു ദുഃഖവാര്‍ത്ത കൂടി. നിശ്ചല ഛായാഗ്രാഹകന്‍ അനസ് പടന്നയില്‍ അന്തരിച്ചു.

ഇരുപത്തെട്ടുകാരനായ ഈ കലാകാരന്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കരുനാഗപ്പള്ളി മരുതൂര്‍ കുളങ്ങര സൗത്ത്, ആലുംകടവ് അന്‍വര്‍ മനസിലില്‍ അഹമ്മദ് കുഞ്ഞിന്റെ മകനാണ് അനസ്.


മങ്കി പെന്‍, നിര്‍ണയം, ആട് ഒരു ഭീകരജീവിയാണ്, ധനയാത്ര, നമ്പൂതിരി യുവാവ്, മുദ്ദുഗൗ തുടങ്ങി പത്തോളം ചിത്രങ്ങളില്‍ നിശ്ചല ഛായാഗ്രാഹകന്‍ ആയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K