06 May, 2025 06:52:51 PM
ഡിജിറ്റൽ ഫിലിം മേക്കിങ് വർക്ക് ഷോപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

ചങ്ങനാശ്ശേരി : വനിതാ ശിശുവികസന വകുപ്പ് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' 2024-2025 പദ്ധതിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി മീഡിയ വില്ലേജുമായി ചേർന്ന് ജില്ലയിലെ പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥിനികൾക്കായി ആറുദിവസത്തെ സൗജന്യ ഡിജിറ്റൽ ഫിലിം മേക്കിങ് വർക്ക് ഷോപ്പ് നടത്തുന്നു. താൽപര്യമുള്ളവർ മേയ് 17ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി dhewktm@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷിക്കണം. ഫോൺ: 9446125747, 8891693494.