07 July, 2025 08:58:39 AM


ഒഡീഷയിൽ നിന്നും വില്പനയ്ക്കായി കൊണ്ട് വന്ന കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ



ചങ്ങനാശ്ശേരി: ഒഡീഷയിൽ നിന്നും വില്പനയ്ക്കായി കൊണ്ട് വന്ന കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ. ഇന്നലെ രാവിലെ ലോഡ്ജ് മുറിയിൽ നിന്നും നിരോധിത മയക്ക് മരുന്നിനത്തിൽ പെട്ട 1.110 കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരി കച്ചേരി റോഡിൽ ചിത്രക്കുളം ഭാഗത്ത് പേൾ റസിഡൻസി ലോഡ്ജിൽ താമസിച്ചു വന്നിരുന്ന  ദിലീപ് കുമാർ.സി.എൽ.(55) ആണ്  ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് ഐ.പി.എസ്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി തോംസൺ.കെ.പി യുടെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ജയകൃഷ്ണൻ, എ എസ് ഐ ആന്റണി മൈക്കിൾ, എ എസ് ഐ ജസ്റ്റിൻ, SrCPO ക്രിസ്റ്റഫർ, അജേഷ്, വിനീഷ് സിപിഒ അരുൺ, സതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഒറീസയിൽ നിന്നും വില്പനയ്ക്കായി കൊണ്ടു വന്ന ഗഞ്ചാവ് പിടി കൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K