22 July, 2025 10:28:22 AM


കുപ്രസിദ്ധ ഗുണ്ടകൾ തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ



തൃക്കൊടിത്താനം: യുവാവിനെ ആളു മാറി വെട്ടിയ കൊലപാതക കേസിൽ ഉൾപ്പെടെ പ്രതികളായ ഗുണ്ടകൾ തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ.  കൊലപാതക കേസുകൾ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തൃക്കൊടിത്താനം കൊച്ചു പറമ്പിൽ വീട്ടിൽ  പ്രമോദ് പ്രസന്നനും കൂട്ടാളി പ്രൈസ്മോനേയുമാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ദിവസം പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്ത് ഗുണ്ടകൾ ബഹളം ഉണ്ടാക്കിയത് ചോദ്യം  ചെയ്ത ആൾ എന്ന് കരുതി 17.07.2025 തീയതി വൈകിട്ട് 7.30 മണിയോടെ പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്ത് നിന്നും ഓമണ്ണിൽ ഭാഗത്തേക്കുള്ള റോഡിലൂടെ നടന്നുപോയ ഒളപ്പമണ്ണിൽ സാബുവിനെയാണ് നീളമുള്ള കത്തി ഉപയോഗിച്ച്  തലയിൽ വെട്ടിപ്പരിക്കെൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ബഹളത്തെതുടർന്ന് ആളുകൾ ഓടിക്കൂടിയപ്പോൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു പോയ പ്രതികൾ ജില്ല വിട്ടു പോവുകയായിരുന്നു.


തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എംജെ യുടെ നേതൃത്വത്തിൽ  സബ്ബ് ഇൻസ്പെക്ർമാരായ ജിജി ലൂക്കോസ്, ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ മണികണ്ഠൻ, ബിജു, സജീവ് എന്നിവർ ഉൾപ്പെടുന്ന പോലീസ് സംഘം പ്രതികൾക്കായി അന്വേഷണം നടത്തി വരികയായിരുന്നു. കൃത്യത്തിന് ശേഷം റെയിൽ മാർഗ്ഗം ഒളിവിൽ പോയ പ്രമോദ് പ്രസന്നനെയും,പ്രൈസിനെയും ഷൊർണൂർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരായ ബാബു ഓ പി, അബ്ദുൽ സത്താർ, ബിബിൻ മാത്യു എന്നിവരുടെ സഹായത്തോടെ ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ വച്ച് തടഞ്ഞുവെച്ച് തൃക്കൊടിത്താനം പോലീസ് എത്തി അറസ്റ്റ് ചെയ്തിട്ടുള്ളതും ആകുന്നു. നേരത്തെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം എന്നും പോലീസ് പറഞ്ഞു ഈ സ്ത്രീയുടെ പങ്കിനെ കുറിച്ച് കൂടുതലായി അന്വേഷിച്ചു വരുന്നതായി എസ്എച്ച്ഒ എം ജെ അരുൺ  അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K