18 September, 2025 04:40:00 PM


ആയുഷ് മേഖലയിലെ ഐ.ടി. സേവനങ്ങൾ; ദ്വിദിന ശിൽപശാലയ്ക്കു തുടക്കം



കോട്ടയം: സംസ്ഥാനത്തെ ആയുഷ് വകുപ്പിലെ ഐടി സേവനങ്ങൾ ലോകത്തിനുത്തന്നെ മാതൃകയാണെന്ന് ആരോഗ്യം- വനിതാ ശിശുവികസനവകുപ്പു മന്ത്രി വീണാ ജോർജ്.
 
സംസ്ഥാന ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളയും ചേർന്ന് ആയുഷ് മേഖലയിലെ ഐ.ടി. അധിഷ്ഠിത സേവനങ്ങളെക്കുറിച്ച് കുമരകം കെ.ടി.ഡി.സി. വാട്ടർ സ്‌കേപ്‌സിൽ സംഘടിപ്പിച്ച ശിൽപശാല ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായായിരുന്നു മന്ത്രി. സമഗ്രവും കേന്ദ്രീകൃതവുമായ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സേവനങ്ങളുടെ സുതാര്യത വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

 ആരോഗ്യ, കുടുംബക്ഷേമ, ആയുഷ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ഓൺലൈനായി അധ്യക്ഷത വഹിച്ചു. ആയുഷ് വകുപ്പ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയും ഓൺലൈനായി പങ്കെടുത്തു.
ജോയിന്റ് സെക്രട്ടറി ഡോ. കവിത ജെയിൻ, ഐ.ടി. ഡയറക്ടർ സുബോധ് കുമാർ, നാഷണൽ ആയുഷ് മിഷൻ കേരള സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി.സജിത്ത് ബാബു, ആയുഷ് വകുപ്പ് ഉത്തർ പ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ കുമാർ, ആയുഷ് വകുപ്പ് ഉപദേശകൻ ഡോ. എ. രഘു, ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.  


  ആയുഷ് മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് പുതിയ ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ദ്വിദിന ശിൽപശാലയിൽ ഐ.ടി. പ്രതിനിധികൾ, സർക്കാർ- സ്വകാര്യ ഐ.ടി. സേവന ദാതാക്കൾ, ആയുഷ് ഐ.ടി. വിഭാഗത്തിലെ സാങ്കേതിക വിദഗ്ധർ, ഡിജിറ്റൽ ഹെൽത്ത്, ഇ-ഗവേണൻസ് രംഗത്തെ വിദഗ്ധരും പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294