24 November, 2025 01:53:19 PM
തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈസാമിപുരത്തിനടുത്താണ് അപകടം നടന്നത്. തെങ്കാശിയില്‍ നിന്ന് ശ്രീവില്ലിപുത്തൂരിലേക്ക് പോവുകയായിരുന്ന ബസും കോവില്‍പട്ടിയില്‍ നിന്ന് തെങ്കാശിയിലേക്ക് വരികയായിരുന്ന ബസും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഡോക്ടർമാർ പറയുന്നു.





