23 January, 2026 10:02:15 AM
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

കൊച്ചി: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് തമിഴ്‌നാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശി മുഹമ്മദ് അലിയാണ് പിടിയിലായത്.
കരുനാഗപ്പള്ളി സ്വദേശി അഭിജിത്തിനെയാണ് മുഹമ്മദ് അലി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. അഭിജിത്തിനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഹമ്മദ് അലിയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് നിഗമനം. അഭിജിത്തിന്റെ തലയ്ക്ക് അടിച്ചതിന് പുറമേ നെഞ്ചിലും കുത്തേറ്റിരുന്നു. പ്രതിയെ ഇന്ന് തന്നെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും.





