06 February, 2026 06:50:41 PM


മനുഷ്യ-വന്യജീവി സംഘർഷം: എംജിയിൽ ദേശീയ സെമിനാർ



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജിയും  (NIPST) സംസ്ഥാന ജൈവ വൈവിധ്യ ബോർഡും സംയുക്തമായി " ഇക്കോ-റെസ്റ്റോറേഷൻ : ദക്ഷിണ പശ്ചിമഘട്ടത്തിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം" എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 

ഫെബ്രുവരി 16-17 തീയതികളിൽ രാവിലെ 9 മണി മുതൽ മഹാത്മാഗാന്ധി സർവകലാശാലയിലെ  കൺവർജൻസ് അക്കാദമിയ കോംപ്ലക്സിൽ നടക്കുന്ന സെമിനാറിൽ പരിസ്ഥിതി പുനരുദ്ധാരണത്തിനുള്ള സുസ്ഥിര മാർഗ്ഗങ്ങൾ സംബന്ധിച്ച വിദഗ്ധ പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, ഗവേഷണ പ്രബന്ധ അവതരണങ്ങൾ എന്നിവ നടക്കും. 

രജിസ്ട്രേഷൻ ഫീസ് വിദ്യാർഥികൾക്കും ഗവേഷകവിദ്യാർത്ഥികൾക്കും   250 രൂപയും അധ്യാപകർക്ക് 1000 രൂപയുമാണ്. 

താല്പര്യമുള്ളവർ മുൻകൂട്ടി പണമടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.  ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: അക്കൗണ്ട് ഹോൾഡർ: ജിഷാ എം.എസ്., കോഓർഡിനേറ്റർ, NIPST, DDF, അക്കൗണ്ട് നമ്പർ: 67318244431, ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, M.G. സർവകലാശാല ക്യാമ്പസ് ബ്രാഞ്ച്, IFSC: SBIN0070669. വിശദ വിവരങ്ങൾക്ക് ഫോൺ നം: 9645174637,  9446314151


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305