10 November, 2026 07:25:17 PM


ഓണ്‍ലൈന്‍ എംബിഎ കോഴ്സ് മെന്‍റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ  സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യൂക്കേഷൻ (സി.ഡി.ഒ.ഇ).നടത്തുന്ന എം.ബി.എ. പ്രോഗ്രാമിലേക്ക് കോഴ്സ് മെന്‍റര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.  കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി/സി.എസ്.ഐ.ആര്‍-നെറ്റ് അല്ലെങ്കില്‍ പി.എച്ച്.ഡി യും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. പ്രതിമാസ വേതനം 40,000 രൂപ. ഒ.ബി.സി. വിഭാഗത്തിനാണ് സംവരണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 19 വരെ അപേക്ഷിക്കാം. ഇ-മെയില്‍- recruitmentada7@mgu.ac.in


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301