20 July, 2026 07:01:01 PM


എം.ജി. സര്‍വകലാശാലാ ഗവേഷകയ്ക്ക് ദേശീയ ഫെലോഷിപ്പ്



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പോസ്റ്റ്-ഡോക്ടറല്‍ ഗവേഷക ഡോ. മേധാ സുരേന്ദ്രനാഥിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ANRF) നാഷണല്‍ പോസ്റ്റ്-ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ചു.

ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ മികച്ച ഗവേഷണങ്ങള്‍ നടത്തുന്ന യുവ ഗവേഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് ഈ ഫെലോഷിപ്പ്. സെന്‍ററിലെ സീനിയര്‍ സയന്‍റിസ്റ്റായ ഡോ. ഗൗതം ചന്ദ്രയുടെ മേല്‍നോട്ടത്തിലാണ് ഡോ. മേധ ഗവേഷണം നടത്തുന്നത്. ഈ നേട്ടം സര്‍വകലാശാലയുടെ ഗവേഷണ മികവിന്‍റെ പ്രതിഫലനമാണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഡി . മാവൂതു പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള  ഗവേഷണങ്ങള്‍ക്ക് സര്‍വകലാശാല നല്‍കുന്ന പിന്തുണയുടെ തെളിവാണ് ഇത്തരം അംഗീകാരങ്ങളെന്നും ഡോ. മേധാ സുരേന്ദ്രനാഥിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926