14 July, 2026 07:26:51 PM


മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ലോജിസ്റ്റിക്സ് ഡിപ്ലോമ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട്-ടേം പ്രോഗ്രാംസ് (DASP)  നടത്തുന്ന ഹ്രസ്വകാല തൊഴില്‍ അധിഷ്ഠിത ഫുള്‍ടൈം കോഴ്സായ 'ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍ ആന്‍റ് പോര്‍ട്ട് മാനേജ്മെന്‍റ്' പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ് ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് രണ്ട് സെമസ്റ്ററുകളിലായി ആകെ 40,000 രൂപയാണ് ഫീസ്. ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍, പോര്‍ട്ട് മാനേജ്മെന്‍റ് മേഖലകളിലെ മികച്ച തൊഴില്‍ സാധ്യതകള്‍ മുന്‍നിര്‍ത്തി പ്രായോഗിക പരിശീലനത്തിനും വ്യവസായാധിഷ്ഠിത നൈപുണ്യ വികസനത്തിനും മുന്‍ഗണന നല്‍കിയാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.  2025 ബാച്ചിലെ മുഴുവൻ വിദ്യാ‍ർത്ഥികളും തൊഴിൽ നേടി. കൊച്ചി പോർട്ട് അടക്കമുള്ള മികച്ച സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 31-നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 
വിവരങ്ങൾക്ക്- dasp.mgu.ac.in

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913