20 April, 2026 12:09:14 PM


ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 15 പേർക്ക് ദാരുണാന്ത്യം



ഉധംപൂര്‍: ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. രാംനഗർ ഉധംപൂർ ഹൈവേയിൽ കഘോട്ടെയ്ക്ക് സമീപമായിരുന്നു അപകടം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അപകട സ്ഥലത്തെത്തിയ പ്രദേശവാസികളാണ് ബസിനടിയിൽ പെട്ടു കിടന്നവരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവർത്തകരുടെ സംഘവും ചേർന്നാണ് ബാക്കി ഉള്ളവരെ പുറത്തെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930