29 June, 2026 08:33:29 PM


ജർമനയിൽ വെടിവെയ്പ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു, 2 പേർ അറസ്റ്റിൽ



ബർലിൻ: വടക്കൻ ജർമൻ നഗരമായ സ്റ്റേയിഡിൽ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു യുവജന ക്ഷേമ സ്ഥാപനത്തിലാണ് വെടിവെയ്പ്പ് നടന്നത്. യുവതികളായ അമ്മമാർക്കുള്ള താമസ സൗകര്യമുള്‍പ്പെട്ട സ്ഥാപനമാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K